കല്പറ്റ: മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജുമായി ബന്ധപ്പെട്ടു യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഏകപക്ഷീയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതില്‍ ഭരണസമിതിയിലെ എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ഭരണസമിതി യോഗം വിളിക്കാതെയും മതിയായ ആലോചനകള്‍ നടത്താതെയുമാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.
ഡിവിഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഭരണസമിതിയിലെ ഇടത് അംഗങ്ങള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ പ്രസിഡൻറും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും മറ്റും ചേര്‍ന്ന് അട്ടിമറിക്കുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. വികസനകാര്യത്തില്‍ എല്ലാ ഡിവിഷനുകള്‍ക്കും തുല്യനീതി ലഭ്യമാക്കണമെന്നു എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഷിബു പോള്‍, ജോസ് പാറപ്പുറം, എൽസി ജോര്‍ജ്, പി. രാഘവന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.