അജിത്ത് വി. സത്യന്‍, അജിത്ത്, ഷിജാസുല്‍ റസ്ലാന്‍
Posted On
date_range Updated On
date_range നാല് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
കല്‍പറ്റ: നാല് കിലോ കഞ്ചാവ് കാറില്‍ കടത്താനുള്ള ശ്രമത്തിനിടെ മൂന്ന് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കമ്പലൂര്‍ വെള്ളിലംകുന്ന് വീട്ടില്‍ അജിത്ത് വി. സത്യന്‍ (25), കമ്പളക്കാട് പള്ളിക്കുന്ന് മേമാടന്‍ വീട്ടില്‍ ഷിജാസുല്‍ റസ്ലാന്‍ (25), ചൂരല്‍മല മൂലവളപ്പില്‍ വീട്ടില്‍ അജിത്ത് (29) എന്നിവരാണ് ചോലാടി പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടന്ന വാഹന പരിശോധനയില്‍ പിടിയിലായത്.
മേപ്പാടി സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. പിടിയിലായവര്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.