പ്രശാന്ത്
ഓട്ടോക്കൂലി തർക്കം; ഡ്രൈവറെ ആക്രമിച്ച ഒരാള്‍ കൂടി അറസ്റ്റില്‍
കൽപറ്റ: ഓട്ടോക്കൂലി കൂടുതല്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി കല്പറ്റ പൊലീസ് പിടികൂടി. ഒളിവില്‍ പോയ വെങ്ങപ്പള്ളി ചൂരിയാറ്റ കല്ലട കോളനി പ്രശാന്തിനെയാണ് (20) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
അനീഷിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 18ന് രാത്രിയാണ് സംഭവം. പ്രശാന്തും അനീഷും കല്പറ്റയില്നിന്ന് ഓട്ടോ വിളിച്ച് വെങ്ങപ്പള്ളി ടൗണിലെത്തിയപ്പോഴാണ് അക്രമം തുടങ്ങിയത്. ഓട്ടോക്കൂലി കുറക്കണമെന്നാവശ്യപ്പെട്ടത് വിസമ്മതിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ലുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലക്കടിച്ച് ഗുരുതര പരിക്കേൽപിക്കുകയുമായിരുന്നു. ഇവര്‍ റിമാൻഡിലാണ്. എസ്.ഐ ടി. അനീഷ്, എസ്.സി.പി.ഒ ദിനേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ടി. അനസ്, എം.കെ. ബിനു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.