പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധി ഇന്ന് ജില്ലയിൽ
കല്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ബുധനാഴ്ച കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈയും ജില്ലയിലെത്തും. പ്രിയങ്ക ഗാന്ധി രാവിലെ 10.30ന് ഹെലികോപ്ടറില്‍ കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 11ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ എത്തും.
ഇവിടെനിന്നു റോഡുമാര്‍ഗം കമ്പളക്കാട് എത്തുന്ന പ്രിയങ്ക 11.45 മുതല്‍ 12.15 വരെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. കമ്പളക്കാടുനിന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്ന പ്രിയങ്ക നിലമ്പൂര്‍ മണ്ഡലത്തിലെ എടക്കരയിലേക്ക് പറക്കും.
എൻ.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമല രാവിലെ 10ന് മാനന്തവാടിയില്‍ റോഡ് ഷോ നടത്തും. എരുമത്തെരുവില്‍ ആരംഭിക്കുന്ന റോഡ് ഷോ ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. പാര്‍ലമെന്റ് മണ്ഡലം ആസ്ഥാനമായ കല്പറ്റയില് യു.ഡി.എഫിന് പഴയ സ്റ്റാന്‍ഡ് പരിസരത്തും എല്‍ഡി.എഫിന് ചുങ്കം ജങ്ഷന് പരിസരത്തും എന്‍ഡി.എക്ക് പുതിയ സ്റ്റാന്‍ഡ് പരിസരത്തുമാണ് കൊട്ടിക്കലാശത്തിന് ഇടം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.