കൽപറ്റ: കഴിഞ്ഞ വെള്ളിയാഴ്ച ഒരാളുടെ ജീവഹാനിക്കിടയാക്കിയ, മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ കടച്ചിക്കുന്നിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവിട്ടു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതും പരിസ്ഥിതി ലോലവുമായ പ്രദേശത്താണ് ക്വാറി. 90 ഡിഗ്രിയെങ്കിലും ചരിവുള്ള സ്ഥലത്ത് ക്വാറി പ്രവര്‍ത്തിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
പരിസ്ഥിതി ലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ്, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിർദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.