Posted On
date_range Updated On
date_range മയക്കുമരുന്നുകേസ്: യുവാവിന് രണ്ടരവര്‍ഷം കഠിനതടവ്
കല്പറ്റ: കഞ്ചാവ്-മയക്കുമരുന്ന് കേസില്‍ യുവാവിന് രണ്ടരവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. കൊടുവള്ളി കരുവാംപൊയില്‍ ആലിപ്പറമ്പത്ത് അര്‍ഷാദിനെയാണ് (28) എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി ജഡ്ജി എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. അരക്കിലോഗ്രാം കഞ്ചാവും മയക്കുമരുന്നായി ദുരുപയോഗം ചെയ്യാവുന്ന 60 ഗുളികകളുമായി മുത്തങ്ങ ചെക്ക്പോസ്റ്റ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റ്ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.