കബനി നദി -കൊളവള്ളിയിൽനിന്നുള്ള കാഴ്ച
പുൽപള്ളി: കബനി തീരത്ത് അനന്ത ടൂറിസം സാധ്യതകൾ. കൊളവള്ളിയിൽ കബനി തീരമാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം. ഒഴിവുദിനങ്ങളിൽ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിവരുകയാണ്. കേരള - കർണാടക അതിർത്തി പ്രദേശമാണ് കൊളവള്ളി.
ഏറെ ദൂരത്തിൽ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലവും കുളിർമയുള്ള കാലാവസ്ഥയുമാണ് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നത്. കബനി നദി ഏറെ ദൂരത്തിൽ പരന്നൊഴുകുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. സന്ധ്യയാകുന്നതോടെ കബനി തീരത്ത് വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെയും കാണാം.
വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ഇപ്പോൾ ഇവിടം കാണാനായി എത്തുന്നത്. വനംവകുപ്പിെൻറ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കബനിയുടെ ഈ ഭാഗത്തെ പുറംപോക്ക് സ്ഥലം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്കോ കൃഷിക്കോ അധികൃതർ അനുമതി നൽകിയിട്ടില്ല.
വനംവകുപ്പുമായി സഹകരിച്ച് പദ്ധതികൾ തയാറാക്കിയാൽ മികച്ചൊരു ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും കൊളവള്ളി. ടൂറിസം വകുപ്പ് അധികൃതർ മുമ്പ് ഇവിടം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായാൽ ജില്ലയിൽ പുതിയൊരു ടൂറിസം കേന്ദ്രം കൂടി യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.