സലീം
Posted On
date_range Updated On
date_range വടിവാൾ കണ്ടെത്തിയ സംഭവം: പ്രതി കീഴടങ്ങി
മാനന്തവാടി: മാനന്തവാടി: പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ പൊലീസ് മാനന്തവാടിയിൽ നടത്തിയ തിരച്ചിലിൽ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കീഴടങ്ങി. മാനന്തവാടി എരുമത്തെരുവ് എസ് ആൻഡ് എസ് ടയർ കട ഉടമ കല്ലുമൊട്ടംകുന്ന് നിയ മൻസിലിൽ സലീമാണ് (36) കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീം മുമ്പാകെ ഹാജരായത്.
പ്രതിയെ കടയിലും വീട്ടിലും എത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെപ്റ്റംബർ 27നാണ് പി.എഫ്.ഐ പ്രാദേശിക നേതാവായ സലീമിന്റെ കടയിൽനിന്ന് നാലു വടിവാൾ പിടികൂടിയത്. സംഭവത്തിൽ കടയിലെ ജീവനക്കാരൻ ഷാഹുൽ ഹമീദ് നേരത്തേ റിമാൻഡിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.