മേപ്പാടി: മേപ്പാടി ചൂരൽമല റോഡിൽ 900 കണ്ടിക്കടുത്തുള്ള ഹോട്ടലിന് തീയിട്ടു. തൊട്ടടുത്ത് താമസക്കാരനാണ് തീയിട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പേര് റിനിയിൽ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജയപ്രകാശ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. കഴിഞ്ഞദിവസം അർധരാത്രി ആയിരുന്നു സംഭവം.
സംഭവ സമയത്ത് മലപ്പുറം സ്വദേശികളായ രണ്ടു ജീവനക്കാർ ഹോട്ടലിൽ ഉറങ്ങുന്നുണ്ടായിരുന്നു. ശരീരത്തിൽ ചൂടേറ്റപ്പോൾ ഞെട്ടി എഴുന്നേറ്റ് ഓടിയതുകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഒരാൾക്ക് ചെറിയ പരിക്കേറ്റു. അവരുടെ ഫോണുകൾ, ലൈസൻസ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവ കത്തി നശിച്ചു. മേപ്പാടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.