Posted On
date_range Updated On
date_range സ്ത്രീധന പീഡനം; പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കി
ഗൂഡല്ലൂർ: സ്ത്രീധന പീഡനത്തെതുടർന്ന് പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കി. ഊട്ടി ടൗൺ പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബ്ൾ ദിണ്ടുക്കൽ ഒട്ട ചത്രം സ്വദേശി വിനീത് ബാലാജിയുടെ ഭാര്യ മുത്തുപാണ്ടിശ്വരി (25) ആണ് പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചത്.
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ഇരിക്കവേയാണ് യുവതിയുടെ ആത്മഹത്യ.
സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പിതാവ് കാർത്തികവേലു പൊലീസിൽ പരാതിപ്പെട്ടു. ആർ.ഡി.ഒ ദുരൈസ്വാമി ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.