ടൂറിസം സർവേ ജില്ലതല ഉദ്ഘാടനം കലക്ടര്‍ എ. ഗീത നിര്‍വഹിക്കുന്നു
കൽപറ്റ: സുസ്ഥിര ഉത്തരവാദിത്ത ടൂറിസത്തിന് മാര്‍ഗരേഖ തയാറാക്കുന്നതിനുള്ള സർവേ ജില്ലയിൽ തുടങ്ങി. ജില്ലതല ഉദ്ഘാടനം കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ, സര്‍വിസ് വില്ലകള്‍ എന്നിവ കേന്ദ്രീകരിച്ചുളള സർവേ ജില്ല ടൗണ്‍ പ്ലാനറുടെ കാര്യാലയം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സർവിസ് വില്ലകള്‍ എന്നിവയുടെ കെട്ടിട നിര്‍മാണ രീതി, ലൊക്കേഷന്‍, മാലിന്യ നിര്‍മാര്‍ജനം, സുസ്ഥിര ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കല്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണം നടത്തും. പ്രത്യേകം തയാറാക്കിയ ചോദ്യാവലി മുഖേനെയാണ് ഫീല്‍ഡ് സർവേ. ചോദ്യാവലി വഴി ശേഖരിച്ച വിവരങ്ങളുടെ ജിയോ ടാഗ് ഡാറ്റബേസ് തയാറാക്കി വിശകലനം ചെയ്യും. ഈ മേഖലയിലെ വിദഗ്ദരുടെയും ഗുണഭോക്താക്കളുടെയും നിർദേശങ്ങള്‍ ഉള്‍പ്പെടുത്തും. ജില്ലയിലെ ടൂറിസം മേഖലയുടെ തുടര്‍ സാധ്യതകള്‍ക്കും പരിസ്ഥിതിക്കും ഗുണകരമാകുന്ന രീതിയിലുള്ള വികസന സാധ്യതകള്‍ക്കുള്ള മാര്‍ഗരേഖയാണ് പഠനം കൊണ്ട് ലക്ഷ്യമിടുന്നത്.
ജില്ല ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ പി. ജയരാജന്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ.എസ്. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.