പിടിയിലായ പ്രതികൾ
മാനന്തവാടി: വനത്തിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ നാലുപേർ റിമാൻഡിൽ വെള്ളമുണ്ട മംഗലശ്ശേരി കോളനിയിലെ വിജയൻ (35) ബിജു (41) അനിൽ (22) ദാസൻ (28) എന്നിവരെയാണ് വനപാലകർ പിടികൂടിയത്.
ഏപ്രിൽ 19ന് മാനന്തവാടി റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലെ തവളപ്പാറയിലായിരുന്നു സംഭവം. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ഇവർ പിടിയിലായത്. മാനന്തവാടി റേഞ്ചർ റോസ് മേരി ജോസ്, വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റർ കെ.കെ. സുരേന്ദ്രൻ, ബി.എഫ്.ഒ.മാരായ കെ. മനോജ്, ബിജീഷ്, കൃഷ്ണനുണ്ണി, ശരത്, മുഹമ്മദ് ജാസിമം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.