കെ. രാധാകൃഷ്ണൻ
Posted On
date_range Updated On
date_range 21 ലിറ്റർ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
കൽപറ്റ: വാഹന പരിശോധനയിൽ 21 ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ പടിഞ്ഞാറത്തറ 16ാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ. രാധാകൃഷ്ണനെ (44) അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും സംഘവും കൽപറ്റയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ പ്രിവൻറീവ് ഓഫിസർ സി.കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രകാശൻ, ലത്തീഫ്, അമൽദേവ്, ഷഫീഖ്, അനന്തുമാധവൻ, പ്രോമിസ്, ഷാനിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.