തീ അണക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ
Posted On
date_range Updated On
date_range വൈദ്യുതി തൂണ് വീണ് വൈക്കോൽ ലോറി കത്തിനശിച്ചു
പുൽപള്ളി: വൈദ്യുതി തൂണ് ഒടിഞ്ഞുവീണ് ലൈനിൽ നിന്ന് തീ പടർന്ന് വൈക്കോൽ ലോറി കത്തി നശിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ മൂന്നുപാലത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
പ്രദേശവാസിയായ കല്ലറക്കൽ ജോളിയുടെ വൈക്കോൽ ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. പാരിപ്പള്ളി റോബിെൻറ ലോറിയാണ് കത്തി നശിച്ചത്.
ബത്തേരിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബത്തേരി ഫയർ സ്റ്റേഷൻ ഓഫിസർ പി. നിധീഷ് കുമാർ, സ്റ്റേഷൻ ഓഫിസർ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.