പരിസ്ഥിതിലോല മേഖല: ഇന്നത്തെ ഹർത്താൽ അപഹാസ്യം -യു.ഡി.എഫ്

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ഞായറാഴ്ച സി.പി.എം നടത്തുന്ന ജില്ല ഹർത്താൽ അപഹാസ്യമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒരു സർക്കാർ ഓഫിസ് പോലും പ്രവർത്തിക്കാത്ത ഞായറാഴ്ച തന്നെ ഹർത്താലിനായി തിരഞ്ഞെടുത്തത് സുപ്രീംകോടതി വിധിയെ സി.പി.എം ലാഘവത്തോടെ കാണുന്നതിന് തെളിവാണ്. ജനത്തിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം നടപടികൾക്കെതിരെ ജാഗ്രത പാലിക്കണം.

സുപ്രീംകോടതി വിധിക്കെതിരെ അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഇടതു സർക്കാർ തയാറാകണം. തുടർന്ന് ബിൽ പാസാക്കി അതുമായി സുപ്രീം കോടതിയിൽ പോകണം. 2019 ലെ മന്ത്രിസഭ തീരുമാനമാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധിക്ക് കാരണമായിട്ടുള്ളത്. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ എൽ.ഡി.എഫ് സർക്കാറിനാവില്ലെന്നും ഇവർ പറഞ്ഞു.

കെ.പി.സി.സി അംഗം കെ.കെ. എബ്രഹാം, കുന്നത്ത് അഷ്റഫ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് കുമാർ, ജിജി ജോസഫ്, ഷമീർ പഴേരി, ഉമ്മർ കുണ്ടാട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Ecological buffer zone: UDF against Today's Ldf hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.