Posted On
date_range Updated On
date_range ഗാർഹിക പീഡനം; യുവാവ് പിടിയിൽ
മാനന്തവാടി: ശാരീരികമായി പീഡിപ്പിച്ചതായും തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നുമുള്ള ഞാറലോട് സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനെ തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഞാറലോട് വെള്ളാരം തടത്തിൽ ഷൈജു (30) ആണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ ഗാർഹിക പീഡന നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ 13 മുതൽ മറ്റൊരാളുടെ ഭാര്യയെയും രണ്ടു മക്കളെയും കാണാതായതായി തൊണ്ടർനാട് പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഇവർ ഷൈജുവിനോടൊപ്പമാണ് പോയിരുന്നത്.
തുടർന്ന് തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘം തൃശൂർ ജില്ലയിലെ ഉൾപ്രദേശത്തുനിന്നും ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എസ്.ഐ വർഗീസ്, സി.പി.ഒമാരായ സിഡിയ ഐസക്ക്, ധനേഷ്, അബ്ദുൽ നാസർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.