ഹെൽന മരിയ
Posted On
date_range Updated On
date_range ജില്ല സ്കൂൾ കായിക മേള; ആദ്യവർഷം തന്നെ രണ്ട് സ്വർണം എറിഞ്ഞെടുത്ത് ഹെൽന മരിയ
ജില്ലതലത്തിൽ മത്സരിക്കാന്‍ എത്തിയ ആദ്യവർഷം തന്നെ രണ്ട് സ്വർണം നേടി മീനങ്ങാടി ജി.എച്ച്.എസ്.എസിന്റെ ഹെൽന മരിയ ജിമ്മി. സബ്ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് ഹെൽന മരിയയുടെ സ്വർണ വേട്ട. ഷോട്ട്പുട്ടിൽ 7.54 മീറ്ററാണ് എറിഞ്ഞതെങ്കിൽ 19.89 മീറ്റർ ഡിസ്കും എറിഞ്ഞു. സബ്ജൂനിയർ ജില്ല വോളിബാൾ ടീം അംഗം കൂടിയാണ്. സഹോദരി ആൻ മരിയ ജിമ്മി കണ്ണൂർ ജി.വി രാജ സ്പോർട്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ജ്യോതികുമാർ, മുഹമ്മദ് ഷമീം എന്നിവരാണ് പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.