യു​ക്രെ​യ്നി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി ദി​ൽ​ദി​ഷ കുടുംബത്തോടൊപ്പം

ദിൽദിഷയും മാളവികയും യുദ്ധഭൂമിയിൽ നിന്ന് നാടണഞ്ഞു

മാനന്തവാടി: യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ദിൽദിഷ എന്ന മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി. മാനന്തവാടി ചെറ്റപ്പാലം കളരിമർമ ചികിത്സ നടത്തുന്ന മാച്ചിങ്ങൽ മുഹമ്മദലിയുടെയും സഫീറയുടെയും മകളായ ദിൽദിഷ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

പടിഞ്ഞാറത്തറയിലുള്ള രണ്ടു കുട്ടികളും തിരുവനന്തപുരത്തുള്ള വിദ്യാർഥിയുമടക്കം നാല് പേരടങ്ങുന്ന സംഘമാണ് യുക്രെയ്നിൽനിന്ന് നാട്ടിലെത്തിയത്. യുക്രെയ്നിലെ ഫ്രാൻക്വിസ്റ്റ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുകയാണിവർ.

യു​ക്രെ​യ്നി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ മാ​ള​വി​ക​യെ കോ​ൺ​ഗ്ര​സ് ന​ല്ലൂ​ർ​നാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ക്കുന്നു

മാനന്തവാടി: യുക്രെയ്നിൽനിന്ന് ദുരിതപർവം താണ്ടി നാട്ടിലെത്തിയ മാളവികയെ കോൺഗ്രസ് നല്ലൂർനാട് മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉപഹാരം കൈമാറി. തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു.

യുക്രെയ്നിൽ അവസാനവർഷ മെഡിക്കൽ വിദ്യാർഥിയായ മാളവിക റിട്ട. അധ്യാപകനായ ലക്ഷ്മണന്റെയും ബിന്ദുവിന്റെയും മകളാണ്. സി.പി. ശശിധരൻ, ഷിൽസൻ മാത്യു, എ.എം. രാജു, യു.എ. പൗലോസ്, റെനീഷ് ജോർജ്, നിധിൻ ജോസ്, ജോബിൻസ് ജോയ്, വിപിൻ സാബു എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - dildisha and malavika reached home safe from ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.