ജി.​എ​സ്.​ടി ഓ​ഫി​സ​ർ ച​മ​ഞ്ഞ് ക​വ​ർ​ച്ച; ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: ആ​ന്ധ്ര​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജി.​എ​സ്.​ടി ഓ​ഫി​സ​ർ ച​മ​ഞ്ഞ് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കൂ​ടി അ​റ​സ്​​റ്റ് ചെ​യ്തു. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മോ​ഡ​ൽ സ​ണ്ണി (53), ഷി​ബു (34) എ​ന്നി​വ​രെ​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് പൊ​ലീ​സ്​ പി​ടി​കൂ​ടി തെ​ളി​വെ​ടു​പ്പി​നാ​യി ഗൂ​ഡ​ല്ലൂ​രി​ൽ കൊ​ണ്ടു​വ​ന്ന​ത്. ക​വ​ർ​ച്ച​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി അ​ഡ്വ. ബെ​ന്നി ജോ​സ​ഫ് (54), ഗൂ​ഡ​ല്ലൂ​ർ ആ​റോ​ട്ടു​പാ​റ സ്വ​ദേ​ശി സാ​ഫി മു​ഹ​മ്മ​ദ് (32), ഗൂ​ഡ​ല്ലൂ​രി​ലെ ൈഡ്ര​വ​ർ റ​ഫീ​ക്ക് (30) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

മ​റ്റു​ള്ള​വ​രെ തി​ര​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. ഷൗ​ക്ക​ത്ത​ലി​യെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ഗൂ​ഡ​ല്ലൂ​ർ ന​മ്പാ​ല​ക്കോ​ട്ട ഭാ​ഗ​ത്തു​നി​ന്ന് അ​ട​ക്ക ലോ​ഡു​മാ​യി നാ​ഗ്​​പൂ​രി​ലേ​ക്ക് പോ​യ​താ​ണ്​ ലോ​റി. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ൈഡ്ര​വ​ർ​മാ​രാ​യ റ​ഫീ​ക്ക്, ബാ​ബു എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ട​ക്ക​വി​റ്റ പ​ണം 94 ല​ക്ഷം രൂ​പ ലോ​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. മ​ട​ക്ക​യാ​ത്ര​യി​ൽ ലോ​റി​യി​ൽ ഗോ​ത​മ്പ്​ ക​യ​റ്റി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കെ​ന്ന​ വ്യാ​ജേ​ന പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​ണ് അ​ഡ്വ. ബെ​ന്നി ജോ​സ​ഫ് ജി.​എ​സ്.​ടി ഓ​ഫി​സ​റാ​ണ​ന്ന് പ​റ​ഞ്ഞ് ലോ​റി ആ​ന്ധ്ര​പ്ര​ദേ​ശ് അ​തി​ർ​ത്തി അ​ന​ന്ത​പൂ​രി​ൽ വെ​ച്ച് ത​ട​ഞ്ഞ​ത്.

ജി.​എ​സ്.​ടി എ​ന്ന് ലേ​ബ​ൽ ഒ​ട്ടി​ച്ച ജീ​പ്പി​ൽ ലോ​റി ൈഡ്ര​വ​ർ​മാ​രെ ക​യ​റ്റി കു​റ​ച്ചു​ദൂ​രം കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ചു. ഇ​വ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ൾ ലോ​റി​യി​ൽ സൂ​ക്ഷി​ച്ച പ​ണം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. അ​ട​ക്ക ക​യ​റ്റി അ​യ​ച്ച ഉ​ട​മ ബി​ജു ആ​ന്ധ്ര​പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ൈഡ്ര​വ​ർ റ​ഫീ​ക്കി​െൻറ ഒ​ത്താ​ശ​യോ​ടെ​യു​ള്ള ക​വ​ർ​ച്ച​യാ​ണി​തെ​ന്ന് പൊ​ലീ​സി​ന് മ​ന​സ്സി​ലാ​യ​തോ​ടെ ബാ​ബു​വി​നെ വി​ട്ട​യ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.