കൽപറ്റ: വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘച്ചതിന് ജില്ലയില്‍ ജൂണ്‍- ജൂലൈ മാസങ്ങളിലായി 3117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 31 കേസുകള്‍ ക്വാറൻറീൻ ലംഘിച്ചതിന് എടുത്തതാണ്. പൊതുയിടങ്ങളില്‍ ശരിയായവിധം മാസക് ധരിക്കാത്തതിന് 13,387 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 13,287 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് ക്വാറൻറീന് നിര്ദേശിക്കപ്പെട്ടവര് നിര്‍ബന്ധമായും ക്വാറൻറീനില്‍ കഴിയണമെന്നും പൊതുജനം കൃത്യമായി കോവിഡ് മാനദണ്ഡം പാലിച്ച് പൊതുയിടങ്ങളില്‍ പെരുമാറണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വിവാഹ സല്‍ക്കാരം; കേസെടുത്തു
കൽപറ്റ: കോവിഡ് മാനദണ്ഡം ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചതിന് ഗൃഹനാഥനെതിരെ കേസെടുത്തു. മാനന്തവാടി ദ്വാരക സ്വദേശി അബ്ദുറസാഖ് എന്നയാളെ പ്രതിചേര്‍ത്ത് മാനന്തവാടി െപാലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്, സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഏതുതരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാര്‍ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.