Posted On
date_range Updated On
date_range കോവിഡ് പ്രതിസന്ധി: അന്ന് ഹോട്ടലുടമ; ഇന്ന് ഇഞ്ചിപ്പാടത്ത്
ഗൂഡല്ലൂർ: കോവിഡ് തീർത്ത പ്രതിസന്ധികാരണം ഹോട്ടൽ അടച്ചിട്ടതോടെ ജീവിതം വഴിമുട്ടിയ ഹോട്ടൽ നടത്തിപ്പുകാരൻ കൃഷിപ്പണിയിൽ. ഗൂഡല്ലൂർ നഗരസഭയുടെ ഊട്ടി റോഡിലുള്ള കോംപ്ലക്സിൽ ഹോട്ടൽ നടത്തുന്ന ആർച്ചീസ് ഹോട്ടലുടമ പീറ്ററാണ് ഇഞ്ചികൃഷിക്ക് തടമൊരുക്കി കഴിയുന്നത്.
15 വർഷമായി പീറ്റർ ഹോട്ടൽ നടത്താൻ തുടങ്ങിയിട്ട്. 15 ഓളം ജീവനക്കാർ ജോലിക്കുണ്ടായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരുമാസത്തിനുള്ളിൽ എല്ലാം നേരായാവുമെന്ന് കരുതി. എല്ലാ വരുമാനമാർഗവും നിലച്ചതോടെ കൃഷിപ്പണി ചെയ്യാമെന്ന് കരുതിയാണ് ഇപ്പോൾ ഇഞ്ചികൃഷിക്കിറങ്ങിയതെന്ന് പീറ്റർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.