മൈസൂരുവിലെ മൃഗശാലയിലെ ചികിത്സകേന്ദ്രത്തിലേക്ക് മാറ്റിയ കടുവ
Posted On
date_range Updated On
date_range കടുവയെ പിടികൂടിയ ദൗത്യസംഘത്തിന് അഭിനന്ദനം
ഗൂഡല്ലൂർ: മസിനഗുഡിയിൽ നരഭോജി കടുവയെ ജീവനോടെ പിടികൂടിയ വനപാലക ദൗത്യസംഘത്തിന് ചെന്നൈ ചീഫ് ജസ്റ്റിസ് സൻജീബ് ബാനർജിയുടെ അഭിനന്ദനം.
കടുവ ഇപ്പോൾ മൈസൂരുവിലെ മൃഗപരിചരണ വിഭാഗത്തിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ ദിവസം എട്ടു കിലോ മാംസം കഴിച്ച കടുവ ഇരുമ്പു സെല്ല് കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചു. കടുവയുടെ ഒരു പല്ല് പൊട്ടിപ്പോയതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് അറിയിച്ചു. സെല്ലിനകത്ത് ആക്രോശം പുറപ്പെടുവിക്കുകയാണ് എന്നും വാർഡൻ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.