കലക്ടറേറ്റിലെ സാമൂഹിക നീതി ഓഫിസിലെ കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ച നിലയിൽ

കലക്ടറേറ്റിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ചു

കൽപറ്റ: കലക്ടറേറ്റിലെ സാമൂഹിക നീതി ഓഫിസിൽ തീ പടർന്നത് സംബന്ധിച്ച് കൽപറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നുപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് അപകടം. ഓഫിസിലെ ഒരു കമ്പ്യൂട്ടറും മേശയും അലമാരയും ഏതാനും ഫയലുകളും കത്തിനശിച്ചു.

കൽപറ്റ അഗ്​നിശമന സേനയിൽനിന്ന് ഒരു യൂനിറ്റെത്തി നിയന്ത്രണവിധേമാക്കിയതിനാൽ സമീപത്തെ ഓഫിസുകളിലേക്ക് തീ പടർന്നുപിടിക്കുന്നത് ഒഴിവാക്കാനായി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ദുരന്തനിവാരണ വിഭാഗത്തിലെ ഹോം ഗാർഡി​െൻറ സമയോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ഓഫിസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിവരം അറിയിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.