Posted On
date_range Updated On
date_range കല്‍പറ്റ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സനും രാജിവെച്ചു
കല്‍പറ്റ: യു.ഡി.എഫ് ധാരണ പ്രകാരം അധികാര മാറ്റത്തിനു കളമൊരുക്കി നഗരസഭ ചെയര്‍മാന്‍ മുസ്‌ലിംലീഗിലെ മുജീബ് കേയംതൊടിയും വൈസ് ചെയര്‍പേഴ്‌സൻ കോണ്‍ഗ്രസിലെ കെ.അജിതയും രാജി സമർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയാണ് ഇരുവരും നഗരസഭ സെക്രട്ടറിക്ക് മുമ്പാകെ രാജി സമർപ്പിച്ചത്.
രണ്ടര വർഷമായിരുന്നു ധാരണ പ്രകാരമുള്ള കാലാവധിയെങ്കിലും കോൺഗ്രസിൽ നിന്ന് അടുത്ത ചെയർമാൻ ആരാവണമെന്നതിനെ കുറിച്ചുള്ള ഭിന്നത കാരണം ആറുമാസം കൂടി നീണ്ടുപോകുകയായിരുന്നു. 2020 ഡിംസംബര്‍ 28നാണ് കേയംതൊടി മുജീബ് മുനിസിപ്പല്‍ ചെയര്‍മാനായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.