ചുരത്തിൽ ബൈക്ക് ബസിനടിയിൽപെട്ടുണ്ടായ അപകടം
Posted On
date_range Updated On
date_range ചുരത്തിൽ ബൈക്ക് ബസിനടിയിൽപെട്ടു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
വൈത്തിരി: വയനാട് ചുരത്തിൽ ഇരുചക്രവാഹനം കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് സ്വദേശി മൃണാൾ വിനീത് (18) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ഒൻപതും എട്ടും വളവുകൾക്കിടയിൽവെച്ചാണ് ബൈക്ക് ബസിനടിയിലേക്കു പോയത്. ബൈക്കിന്റെ ടാങ്കിലിടിച്ച് ബസ് നിന്നുപോയതുമൂലമാണ് വിനീത് രക്ഷപ്പെട്ടത്. അപകട മൂലം ചുരത്തിൽ ഗതാഗത തടസമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.