ബാങ്കിലെ ക്രമക്കേട്; ജീവനക്കാർക്ക് തടവും പിഴയും

ഗൂഡല്ലൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കുനൂർ ശാഖയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ജീവനക്കാർക്ക് തടവും പിഴയും. ഒന്നാം പ്രതി ഓട്ടുപട്ടറൈയിലെ രാജ്കുമാർ (41)നാണ് ആറ് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചത്.

കോയമ്പത്തൂർ സ്വദേശികളായ മറ്റ് പ്രതികളായ അരുളാളൻ(35, എൻ.ജി.ജി.ഒ കോളനി), സുധാകർ(23, ചിന്നമഠംപാളയം), ദിലീപ് കുമാർ(27, ചിന്നമഠംപാളയം) എന്നിവർക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയുമാണ് കൂനൂർ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. 2010ലാണ് ക്രമക്കേട് നടന്നത്. മാനേജർ നൽകിയ പരാതിയിലാണ് ജില്ല സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Bank fraudulent activities-Imprisonment and fine for employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.