പിക് അപ് ദേഹത്ത് കയറ്റി ഭാര്യയെ കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഗൂഡല്ലൂർ: ഭാര്യയെ ദേഹത്ത് പിക് അപ് വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചനാട് പാകലിട്ടി സുകുമാരിയുടെ മകൾ അനിതയാണ്(30) ഭർത്താവ് പ്രഭു(32) പിക് അപ് കയറ്റി തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് സംഭവം.

ഊട്ടി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 2021ൽ അനിതയെ അടിച്ചുപരിക്കേൽപ്പിച്ച കേസ് കോടതിയിൽ നടന്നുവരുന്നതിനിടെയാണ് വീണ്ടും കൊലപാതക ശ്രമം ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Attempt to kill wife by carrying pick-up on her body-Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.