ക്വാറി ഉടമകളെ ആക്രമിച്ചെന്ന് ആരോപണം; ആക്ഷൻ കമ്മിറ്റിയിലെ രണ്ടു പേർ കൂടി അറസ്റ്റിൽ

മൂ​പ്പൈ​നാ​ട്: വാ​ള​ത്തൂ​ർ ക​രി​ങ്ക​ൽ ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ര​ണ്ടു​പേ​രെ​ക്കൂ​ടി മേ​പ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റി ഉ​ട​മ​ക​ളെ ആ​ക്ര​മി​ച്ചു എ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. റി​പ്പ​ൺ പ​ള്ളി​ക്ക​ത്തൊ​ടി പി.​ടി. മു​ജീ​ബ്, പി.​ടി. അ​യൂ​ബ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, വാ​ള​ത്തൂ​ർ ക്വാ​റി വി​ഷ​യ​ത്തി​ൽ ഉ​ട​മ​ക​ൾ കൃ​ത്രി​മ​മാ​യി കേ​സു​ക​ൾ സൃ​ഷ്ടി​ച്ച് പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വേ​ട്ട​യാ​ടു​ന്നു​വെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​കെ. റ​ഫീ​ഖ് പ​റ​ഞ്ഞു. അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള​തും ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തു​മാ​യ വാ​ള​ത്തൂ​ർ ചീ​ര​ക്കു​ന്നി​ൽ ക്വാ​റി വ​രു​ന്ന​തി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​രാ​ണ്. ക്വാ​റി​ക്കെ​തി​രെ ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രുകയാ​ണ്. ക​മ്മി​റ്റി​യി​ലു​ള്ള​വ​രെ വ്യാ​ജ​മാ​യി നി​ർ​മി​ച്ച കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ് പൊ​ലീ​സെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags:    
News Summary - Accused of attacking quarry owners; Two more members of the action committee were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.