പൊതു ശൗചാലയത്തിലെ
നടത്തിപ്പുക്കാരനെ ആക്രമിച്ച കേസിൽ
തടവും പിഴയും ശിക്ഷ ലഭിച്ച പ്രതികൾ
ഗൂഡല്ലൂർ: പൊതു ശൗചാലയ നടത്തിപ്പുകാരനെ ആക്രമിച്ചതിന് മൂന്ന് വർഷം വീതം തടവും പിഴയും ശിക്ഷ. ചെമ്പാല ഈട്ടി മൂല സ്വദേശി കുമാർ എന്ന വിജയകുമാർ (26), ബാലവാടി സ്വദേശി ഗുണശേഖരൻ (26), ആക്കാട് സ്വദേശി അജിത്ത് (24) എന്നിവർക്കാണ് ഗൂഡല്ലൂർ കോടതി ജഡ്ജി ശശികുമാർ മൂന്നു വർഷം തടവും 1000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
ഊട്ടി ദേശീയപാതയിൽ മേലെ ഗൂഡല്ലൂരിനോട് ചേർന്ന് കെ.കെ. നഗറിലെ പൊതു ശൗചാലയ നടത്തിപ്പുകാരനായ ഇളങ്കോയെ ആക്രമിച്ച സംഭവത്തിലാണ് വിധി.
കഴിഞ്ഞ വർഷം മാർച്ച് 13ന് രാത്രിയായിരുന്നു സംഭവം. പ്രതികൾ ഇതുവഴി കടന്നുപോകവേ രാത്രി ആനകൾ വിഹരിക്കുന്ന പ്രദേശത്ത് എങ്ങോട്ടാണ് പോകുന്നതെന്ന് ഇളങ്കോ ചോദിച്ചു. തുടർന്ന് മൂന്ന് പേർ ചേർന്ന് കത്തിയും ഇരുമ്പും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇളങ്കോയെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ഇളങ്കോയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് മൂവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതിമണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.