കർണാടകയിൽ തോട്ടപ്പണിക്കുപോയ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കൽപറ്റ: വയനാട്ടിൽനിന്ന് കർണാടകയിലെ തോട്ടത്തിൽ ഇഞ്ചിപ്പണിക്കുപോയ ആദിവാസി പണിയ സമുദായാംഗമായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തൃക്കൈപ്പറ്റ മുണ്ടുപ്പാറ കോളനിയിലെ ബാബു (37) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മീനങ്ങാടി സ്വദേശികളായ ഇഞ്ചിക്കർഷകരാണ് ബാബുവിനെ നഞ്ചൻകോട് തോട്ടത്തിലേക്ക് കൊണ്ടുപോയത്.

വ്യാഴാഴ്ച രാത്രി സഹോദരിയെ ഫോണിൽ വിളിച്ച് ബാബു മരിച്ചതായി അറിയിക്കുകയായിരുന്നു. പിറ്റേന്ന് ബന്ധുക്കൾ കർണാടകയിലെത്തി അന്വേഷിച്ചപ്പോൾ, ഷെഡിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ബാബുവിനെ കണ്ടതെന്നും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്. ശനിയാഴ്ചയാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകിയത്.

എന്നാൽ, തോട്ടം ഉടമകളോ ജോലിക്ക് കൊണ്ടുപോയവരോ ഒരു സഹായത്തിനും എത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബം മേപ്പാടി പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി ബാബുവിന്റെ സഹോദരി രാധ പറഞ്ഞു. ബാബുവിന്റെ പിതാവ്: രാജു. മാതാവ്: പരേതയായ നാരായണി. ഭാര്യ: കല്യാണി. മകൾ: ലാവണ്യ.

Tags:    
News Summary - A tribal youth who went to work in the garden in Karnataka died under mysterious circumstances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.