ദേവാല കോട്ടവലിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ
കണ്ടെത്തിയ പുള്ളിപ്പുലിയുടെ ജഡം
Posted On
date_range Updated On
date_range കിണറ്റിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി
ഗൂഡല്ലൂർ: പുള്ളിപ്പുലിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. ദേവാല കോട്ടവലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. വീട്ടുകാർ വെള്ളമെടുക്കാൻ പോയപ്പോഴാണ് പുലി കിണറ്റിൽ ചത്തുകിടക്കുന്നത് കണ്ടത്. വനപാലകർക്ക് വിവരം നൽകിയതിനെ തുടർന്ന് അവരെത്തി ജഡം പുറത്തെത്തിച്ചു. ഡോ. രാജേഷിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്തു. രണ്ടു വയസ്സുള്ള പെൺ പുലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.