പൊതു പരീക്ഷാ ഫലം നീലഗിരിയിൽ പ്ലസ്ടു വിജയം 92.54 എസ്.എസ്.എൽ.സി വിജയം 89.5. ഗൂഡല്ലൂർ: തമിഴ്നാട്ടിലെ പൊതുപരീക്ഷകളായ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നീലഗിരി ജില്ലയിൽ 92.54 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാർഥികളുടെ മൊബൈൽ നമ്പറിലേക്ക് പരീക്ഷഫലം സന്ദേശമായി അയക്കുകയായിരുന്നു. ജില്ലയിൽ 84 സ്കൂളുകളിൽ 3318 ആൺകുട്ടികളും 3696 പെൺകുട്ടികളും അടക്കം 7014 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 2962 ആൺകുട്ടികളും 3529 പെൺകുട്ടികളുമടക്കം 6491 പേരുടെ വിജയം 92.54 ശതമാനം രേഖപ്പെടുത്തി. അഞ്ച് സർക്കാർ സ്കൂളുകൾ അടക്കം 26 സ്കൂളുകൾ നൂറുമേനി വിജയം കൈവരിച്ചു. ആൺകുട്ടികളെക്കാൾ 6.21 ശതമാനം പെൺകുട്ടികളാണ് കൂടുതൽ വിജയിച്ചത്. ആൺകുട്ടികൾ 89.27 ശതമാനവും പെൺകുട്ടികൾ 95.48 ശതമാനവും. സംസ്ഥാനതലത്തിൽ ജില്ലയുടെ പ്ലസ് ടു വിജയശതമാനം ഇരുപത്തിരണ്ടാം സ്ഥാനത്താണ്. എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ 21 സർക്കാർ സ്കൂൾ അടക്കം 185 സ്കൂളുകളിലായി 7220 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 6462 പേർ വിജയിച്ചു. ശതമാനം 89.5. 21സർക്കാർ സ്കൂളുകൾ അടക്കം 66 സ്കൂളുകൾ നൂറുമേനി കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിലും പെൺകുട്ടികളാണ് കൂടുതൽ വിജയിച്ചത്. 3540 ആൺകുട്ടികളിൽ 2985 പേർ വിജയിച്ചു. വിജയ ശതമാനം 84.3. പെൺകുട്ടികളിൽ 3680 പേരിൽ 3477 പേർ വിജയിച്ചു. ശതമാനം 94.48. നൂറുമേനി വിജയം കൈവരിച്ച സ്കൂളുകളിൽ വിദ്യാർഥികളും അധ്യാപകരും മധുരം പങ്കിട്ടു. പരീക്ഷാഫലം മൊബൈലിൽ ലഭിച്ചതോടെ സ്കൂളുകളിലും ഇൻറർനെറ്റ് കഫേകളിലും വിദ്യാർഥികളുടെ തിരക്ക് കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.