നീലഗിരിയിൽ 62.68 ശതമാനം പോളിങ്​

ഗൂഡല്ലൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നീലഗിരി ജില്ലയിൽ 62.68 ശതമാനം പോളിങ്​ രേഖപ്പെടുത്തി. ജില്ലയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിലേക്കും 11 ടൗൺ പഞ്ചായത്തുകളിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ അധികരട്ടി, ബിക്കട്ടി, കേത്തി എന്നീ ടൗൺ പഞ്ചായത്തുകളിൽ മൂന്നു പേർ എതിരില്ലാതെ തിരഞ്ഞെടുത്തു. ശേഷിക്കുന്ന 291 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 406 പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിരുന്നു. അതിൽ 55 പോളിങ്​ സ്റ്റേഷനുകൾ സംഘർഷഭരിതമായതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആ പോളിങ് സ്‌റ്റേഷനുകളിൽ തത്സമയ സംപ്രേഷണത്തിന് ക്രമീകരണം ചെയ്‌തു. ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനി ഊട്ടി കാന്തൽ സി.എസ്‌.ഐ സ്‌കൂൾ പോളിങ് ബൂത്തിൽ പരിശോധന നടത്തി. കോവിഡ് രോഗികൾക്കായി ഒരുമണിക്കൂർ നേരം പോളിങ്​ സമയം നീട്ടിയെങ്കിലും ജില്ലയിൽ ഒരിടത്തും ആ സമയങ്ങളിൽ ആരും വോട്ട്​ രേഖപ്പെടുത്തിയില്ല. ഇത്തവണ നോട്ടക്കും സ്ഥാനമില്ലായിരുന്നു. എല്ലായിടത്തും സ്ത്രീ വോട്ടർമാരാണ് കൂടുതലായി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സർക്കാർ, റവന്യൂ, അധ്യാപകർ അടക്കമുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അപേക്ഷാഫോറം പോസ്റ്റൽവഴിയാണ് അയച്ചത്. പോസ്റ്റൽ വോട്ടുകളുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. GDR DRO:ഊട്ടി കാന്തലിലെ പ്രശ്നബാധിത ബൂത്തിൽ ഡി.ആർ.ഒ കീർത്തി പ്രിയദർശനി പരിശോധന നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.