ജില്ല ഹരിതസേന കലക്ടറേറ്റ്​ ഉപവാസ സമരം​ 23ന്​

കല്‍പറ്റ: വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, ജപ്തി നടപടികളില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ല ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ 23ന് കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ കര്‍ഷകര്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കര്‍ഷകര്‍ക്ക് മേല്‍ ഭൂനികുതി വര്‍ധിപ്പിച്ചും ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ സ്വീകരിച്ചും മുന്നോട്ടുപോകുകയാണെങ്കില്‍ സമരങ്ങളിലൂടെ ശക്തമായി ചെറുക്കുമെന്നും അവര്‍ അറിയിച്ചു. മൊറട്ടോറിയം കാലാവധി കഴിഞ്ഞശേഷം ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. കോവിഡ്, വിളക്കുറവ്, വിലയിടിവ് തുടങ്ങിയ കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ പലിശയെങ്കിലും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കടാശ്വാസ കമീഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ്​ എം. സുരേന്ദ്രന്‍, പി.എന്‍. സുധാകര സ്വാമി, സി.ആര്‍. ഹരിദാസ്, പി. സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. ബജറ്റ്​ ജീവനക്കാരെ വഞ്ചിച്ചു -കെ.പി.എസ്​.ടി.എ കല്‍പറ്റ: സംസ്ഥാന ചരിത്രത്തില്‍ ജീവനക്കാരെയും അധ്യാപകരെയും പാടെ അവഗണിച്ച ബജറ്റ് ആദ്യമായിട്ടാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്​.ടി.എ) സംസ്ഥാന നിര്‍വാഹക സമിതി അംഗം ആര്‍.വൈ. സദാനന്ദന്‍ ആരോപിച്ചു. കല്‍പറ്റയില്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന്​ ഗഡു ക്ഷാമബത്ത കുടിശ്ശികയായിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കാനുള്ള നടപടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശികയെക്കുറിച്ചും സര്‍ക്കാര്‍ മിണ്ടുന്നില്ല. എൻ.പി.എസ്​ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ആറുവര്‍ഷമായി ജീവനക്കാരെ വഞ്ചിക്കുകയാണ്. മെഡിസെപ്പ് പദ്ധതി നടപ്പാക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്കാദമിക് മോണിറ്ററിങ്​, പരീക്ഷ നടത്തിപ്പുകള്‍ എന്നിവക്ക് ചുമതലപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കു പകരം ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മാത്രം ചുമതലയുള്ള സമാന്തര ഏജന്‍സികള്‍ അനാവശ്യമായി കൈകടത്തുന്നത് അവസാനിപ്പിക്കണമെന്നും അധ്യാപക നിയമനാംഗീകാരം നല്‍കുന്നതിനും എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പ് ചുമതലയുമുള്ള ഡി.ഇ.ഒയെ ഉടന്‍ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. എം.എം. ഉലഹന്നാന്‍, എം.വി. രാജന്‍, സുരേഷ് ബാബു വാളല്‍, എം. പ്രദീപ്കുമാര്‍, അബ്രഹാം കെ. മാത്യു, അബ്രഹാം ഫിലിപ്, ബിജു മാത്യു, പി.എസ്. ഗിരീഷ്​ കുമാര്‍, കെ.കെ. പ്രേമചന്ദ്രന്‍, ആല്‍ഫ്രഡ് ഫ്രെഡി, ടി.എം. അനൂപ്, ജോണ്‍സണ്‍ ഡിസില്‍വ, കെ. സത്യജിത്ത്, ജോസ് മാത്യു, ശ്രീജേഷ് ബി. നായര്‍, പി. മുരളീദാസ്, കെ.കെ. രാമചന്ദ്രൻ, സി.കെ. സേതു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ഷാജു ജോണ്‍ (പ്രസി.) ടി.എന്‍. സജിന്‍ (സെക്ര.) ടി.എം. അനൂപ് (ട്രഷ.). SATWDL1 ഷാജു ജോണ്‍ (പ്രസിഡന്‍റ്​) ടി.എന്‍. സജിന്‍ (സെക്രട്ടറി) must നീലഗിരി മെഗ ജോബ് ഫെയർ 25ന്​ കൽപറ്റ: നീലഗിരി കോളജ് ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മാർച്ച്​ 25ന് കോളജ് കാമ്പസിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. രാജ്യത്തെ ശ്രദ്ധേയമായ കമ്പനികളും ഗൾഫ് നാടുകളിൽനിന്നുള്ള മൾട്ടി നാഷനൽ കമ്പനികളും റിക്രൂട്ട്മെന്‍റിനായി എത്തും. 20നും 40നുമിടയിൽ പ്രായമുള്ള ജോലി ആഗ്രഹിക്കുന്ന ആർക്കും മേളയിൽ പങ്കെടുക്കാം. ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്ലസ്​ ടു യോഗ്യത മതിയാകും. എന്നാൽ മറ്റു കമ്പനികളിൽ അടിസ്ഥാന യോഗ്യത ഡിഗ്രി ആണ്. സെയിൽസ്, അക്കൗണ്ടന്‍റ്​, സൂപ്രവൈസർ, മാനേജർ, ഐ.ടി. അഡ്മിൻ, പ്രോഗ്രാമിങ്​, ഡെവലപ്പർ, നെറ്റ്‌വർക്കിങ്​, ഐ.ടി സപ്പോർട്ട് വർക്ക്, ടീച്ചിങ്, ഫ്രണ്ട് ഓഫിസ്, അഡ്മിനിസ്‌ട്രേറ്റിവ് തസ്തികകൾ, ഗ്രൗണ്ട് സ്റ്റാഫ്, ബി.പി.ഒ തുടങ്ങി വിവിധ തസ്തികകളിൽ തൊഴിൽ അവസരങ്ങൾ ഉണ്ട്. ജോബ് ഓറിയന്‍റേഷൻ, ഗ്രൂപ്​ ഡിസ്കഷൻ, പേഴ്​സനൽ ഇൻറർവ്യൂ തുടങ്ങി വിവിധ തലങ്ങളിലായിരിക്കും സെലക്ഷൻ പ്രക്രിയ. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് മുൻഗണന. വിദേശത്തുനിന്ന് അബീർ മെഡിക്കൽ ഗ്രൂപ്​ , പെർഫക്സ്, വാദി നഹ്‌ല തുടങ്ങിയവയും, മണിപ്പാൽ ഹോസ്പിറ്റൽസ്, മലബാർ ഗോൾഡ്, ഭീമ ഗോൾഡ്, ആൾ സെക്, ഫൊണിക്സ് ഗ്രൂപ്​, ഹിന്ദുജ ഗ്ലോബൽ, ആശീർവാദ് ഗ്രൂപ്​, ബിഗ് മാർക്കറ്റ്, എജുക്കേഷനൽ ഗ്രൂപ്സ്, കൈസ് തുടങ്ങി നിരവധി കമ്പനികളും സ്ഥാപനങ്ങളും റിക്രൂട്ട്​മെന്റിനായി എത്തുമെന്ന്​ നീലഗിരി കോളജ്​ ​എം.ഡി റാശിദ് ഗസ്സാലി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.