രാത്രി 11വരെ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കണം

ഊട്ടി: ടൂറിസ്റ്റുകളുടെ സൗകര്യാർഥം ഊട്ടി നഗരത്തിലെ ഹോട്ടൽ, ബേക്കറി, പെട്ടിക്കടകൾ എന്നിവ രാത്രി 11വരെ പ്രവർത്തിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. മേയ് മുതൽ ആരംഭിക്കുന്ന വസന്തോത്സവത്തിന്റെ ഭാഗമായി നീലഗിരിയിലേക്ക് കേരളം, കർണാടക, തമിഴ്നാടിന്റെ ഇതര ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ടൂറിസ്റ്റുകൾ എത്തും. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മിക്കവരും രാത്രി ഏറെ വൈകിയാണ് നഗരത്തിൽ പ്രവേശിക്കുക. ഗതാഗതക്കുരുക്കും വൈകി എത്താൻ കാരണമാവും. അതേസമയം രാത്രി പത്തുമണി ആകുമ്പോഴേക്കും കടകൾ അടയ്ക്കാൻ പൊലീസ് നിർബന്ധിക്കുകയാണ്. വൈകിയെത്തുന്ന ടൂറിസ്റ്റുകൾക്ക് ഭക്ഷണം ലഭിക്കാതെവരുന്ന അവസ്ഥയുണ്ട്. മേയ് മാസം മുഴുവനും രാത്രി 11വരെ ഹോട്ടൽ അടക്കമുള്ള ഭക്ഷണശാലകൾ പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.