ഗൂഡല്ലൂർ: മുതുമല കടുവസങ്കേതപരിധിയിൽ നാലു പേരെ കൊല്ലുകയും മുപ്പതോളം കന്നുകാലികളെ കൊന്നുതിന്നുകയും ചെയ്ത നരഭോജി കടുവയെ ജീവനോടെ പിടിക്കാനുള്ള ദൗത്യത്തിന് 11,34,105 രൂപ ചെലവിട്ടതായി വിവരം. ജില്ലയിലെ അഭിഭാഷകൻ വിവരാവകാശപ്രകാരം ആരാഞ്ഞ ചോദ്യത്തിലാണ് വനംവകുപ്പ് മറുപടി നൽകിയത്. 23 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ ജീവനോടെ പിടികൂടിയത്. കടുവയെ ജീവനോടെ പിടികൂടണമെന്ന് കോടതി ഉത്തരവും ഉണ്ടായിരുന്നു. അതിനാൽ, മൂന്നാഴ്ചത്തെ ശ്രമഫലമായാണ് കടുവയെ പിടികൂടാൻ കഴിഞ്ഞത്. മൈസൂരുവിലെ മൃഗങ്ങൾക്കുള്ള പുനരധിവാസകേന്ദ്രത്തിൽ നിരീക്ഷണത്തിലാണ് T23 എന്നു പേരിട്ട കടുവ ഇപ്പോഴുള്ളത്. വയനാട്ടിലെ വനപാലകരുടെ ആർ.ആർ ടീം അടക്കം നൂറിലേറെ വനപാലക വിദഗ്ധസംഘമാണ് മസിനഗുഡി, മുതുമല, ശ്രീമധുര, ദേവൻ എസ്റ്റേറ്റ്, മേഫീൽഡ് ഉൾപ്പെടെ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്. അവസാനം മസിനഗുഡിക്കു സമീപമാണ് T23 കടുവ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.