ഗൂഡല്ലൂർ: ഊട്ടി നഗരസഭയുടെ വികസന പുരോഗതിക്കായി പത്തു കോടി രൂപയുടെ ബജറ്റ് തുക അനുവദിച്ചതായി കലക്ടർ എസ്.പി. അംറിത്ത് അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് 10 കോടി രൂപ വകയിരുത്തിയത്. 200 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് കലക്ടർ ആയിരുന്ന ജോൺ സുല്ലിവനാണ് 1822 ൽ ഊട്ടി നഗരത്തെ കണ്ടെത്തി രൂപവത്കരിച്ചത്. ഉദ്യാന നഗരവും കൂടിയായ ഈ നഗരത്തെ മോടിപിടിപ്പിക്കുകയും വിനോദസഞ്ചാര വികസനത്തിന് മുൻഗണന നൽകണമെന്നും നീലഗിരി എം.പി രാജയും വനംമന്ത്രി കെ. രാമചന്ദ്രനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഊട്ടി നഗരസഭക്ക് പ്രത്യേക ഫണ്ടായി പത്തുകോടി അനുവദിച്ചിരിക്കുന്നത് എന്നും കലക്ടർ വ്യക്തമാക്കി. നഗരത്തിൽ മൾട്ടിലെവൽ പാർക്കിങ് സൗകര്യം, കൃത്രിമ തടാകം ഒരുക്കൽ, കൂടുതൽ പാർക്കുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കുക തുടങ്ങിയവക്കായി നഗരസഭ 116 കോടിയുടെ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.