മാനന്തവാടി: നാട്ടിലാകെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പരിശോധിച്ച് നടപടി എടുക്കേണ്ട ഉദ്യോഗസ്ഥന്റെ കസേര ഒഴിഞ്ഞുകിടക്കുന്നു. മാനന്തവാടി ഭക്ഷ്യ സുരക്ഷ ഓഫിസറുടെ തസ്തികയിലാണ് നിയമനം നടത്താതിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഓഫിസർ സ്ഥലംമാറി പോയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സുൽത്താൻ ബത്തേരി ഭക്ഷ്യ സുരക്ഷ ഓഫിസർക്കാണ് മാനന്തവാടിയുടെ ചുമതല. വനിതകൂടിയായ ഇവർ ജോലിഭാരം കാരണം ഓടിത്തളർന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും പനമരത്തും ഭക്ഷ്യവിഷബാധ ഉണ്ടായപ്പോൾ ഏറെ പ്രയാസപ്പെട്ടാണ് ഇവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്ക് എത്തിയത്. ആവശ്യമായ വാഹനസൗകര്യം ഇല്ലാത്തതും ജോലിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മൂന്നു താലൂക്കിനുംകൂടി ഒരു വാഹനം മാത്രമാണുള്ളത്. ആവശ്യത്തിന് ക്ലറിക്കൽ ജീവനക്കാരില്ലാത്തത് ഉള്ളവരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. ഫലത്തിൽ ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഭക്ഷ്യഗുണനിലവാര പരിശോധന കൃത്യമായി നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് മുതലെടുത്ത് നിരവധി ഭക്ഷ്യ വിതരണ സ്ഥാപനങ്ങളാണ് ദിനംപ്രതി ജില്ലയിൽ കൂണുപോലെ ഉയരുന്നത്. ഈ വിഭാഗത്തിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.