അപ്പർഭവാനി സന്ദർശിക്കാൻ ടൂറിസ്റ്റുകളെ അനുവദിക്കണം

മഞ്ചൂർ: കുന്താ താലൂക്കിലെ അപ്പർഭവാനി വൈദ്യുതനിലയങ്ങൾ അടക്കമുള്ള മലമ്പ്രദേശങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മഞ്ചൂർ, അവലാഞ്ചി, അപ്പർ ഭവാനി ഭാഗത്ത് മലനിരകളും വരയാടുകളുടെ സഞ്ചാര കേന്ദ്രങ്ങളാണ്. അവലാഞ്ചിയിൽ സന്ദർശനാനുമതി ഉണ്ട് . അതേസമയം, അപ്പർഭവാനിയിലേക്ക് നിയന്ത്രണമാണുള്ളത്. ഇവ നീക്കണമെന്നാണ് വനംവകുപ്പ് അധികൃതരോട് ടൂറിസ്റ്റുകളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്. വൈദ്യുതി നിലയങ്ങൾ കൂടുതലുള്ള മേഖലകൂടിയാണിവിടെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.