ഫാസ്റ്റ് ഫുഡ് കടകളിൽ പരിശോധന

ഊട്ടി: ജില്ല ഭക്ഷ്യസുരക്ഷ വകുപ്പ് ഊട്ടി നഗരത്തിലെ ഫാസ്റ്റ് ഫുഡ് കടകളിലും ഷവർമ തയാറാക്കുന്ന സ്ഥലങ്ങളിലും മിന്നൽപരിശോധന നടത്തി. പഴകിയ ചിക്കൻ ഷവർമകൾ പിടികൂടി നശിപ്പിച്ചു. ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗുണമേന്മയും ശുചിത്വമുള്ള ഭക്ഷണം നൽകണമെന്ന ജില്ല ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്നാണ് മിന്നൽപരിശോധന നടത്തിയത്. പഴയ മാംസങ്ങൾ ഉപയോഗിച്ച് ഷവർമ തയാറാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല ഓഫിസർ സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.