ഗൂഡല്ലൂർ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന വികസനപ്രവൃത്തികളും അവയുടെ പുരോഗതിയും മുഖ്യമന്ത്രി സദാ നിരീക്ഷിച്ചുവരുന്നതായി തമിഴ്നാട് സാമ്പത്തിക സാമൂഹികക്ഷേമ മന്ത്രി പി.ടി.ആർ. പഴനിവേൽ ത്യാഗരാജൻ. ഊട്ടി കേത്തിയിൽ സന്നദ്ധസംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലും വികസനം വേണമെന്നതാണ് മുഖ്യമന്ത്രിയുടെ പദ്ധതിയെന്നും അതുകൊണ്ടുതന്നെ ഓരോ ജില്ലയിലെ കാര്യങ്ങളും നിരീക്ഷിക്കുകയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചന നടത്തുകയും ചെയ്യുന്നു. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ എന്നീ കാര്യങ്ങൾക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതുസംബന്ധിച്ച് സന്നദ്ധസംഘടന പ്രതിനിധികളുമായി മന്ത്രി അഭിമുഖം നടത്തി. നീലഗിരിയിൽ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.