ഗൂഡല്ലൂർ: നാലു ദിവസം അവധി ലഭിച്ചതോടെ കുടുംബസമേതം വിനോദസഞ്ചാരികൾ നീലഗിരിയിലേക്ക് ഒഴുകി. അംബേദ്കർ ജയന്തി, ദുഃഖവെള്ളി, വിഷു, ഈസ്റ്റർ അവധി ഒന്നിച്ചുലഭിച്ചതോടെയാണ് ഊട്ടി, കുന്നൂർ, കുന്ത, മുതുമല ഉൾപ്പെട്ട ഭാഗങ്ങളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയത്. ഒരാഴ്ചയായി ഗൂഡല്ലൂർ പരിസരപ്രദേശത്തെല്ലാം വേനൽമഴ ലഭിച്ചതോടെ ചൂടിന് ആശ്വാസം ലഭിച്ചിരുന്നു. മുതുമല കടുവസങ്കേതത്തിലെ ആന വളർത്തു ക്യാമ്പായ തെപ്പക്കാട്ടിലേക്ക് ഞായറാഴ്ച മാത്രം നൂറുകണക്കിന് ടൂറിസ്റ്റുകളെത്തി. വൈകീട്ട് നടന്ന ആനയൂട്ടും ഗണപതി പൂജയും ടൂറിസ്റ്റുകൾക്ക് കാണാനായി. ഊട്ടിയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ പൈക്കാറ ഫാൾസ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലും ഗൂഡല്ലൂരിനു സമീപമുള്ള തവളമല, സൂചിമല എന്നിവിടങ്ങളിലും ടൂറിസ്റ്റുകളുടെ തിരക്കനുഭവപ്പെട്ടു. GDR MTR:മുതുമല കടുവസങ്കേതം തെപ്പക്കാട് ആന ക്യാമ്പിലെത്തിയ ടൂറിസ്റ്റുകളുടെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.