നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കുമിഞ്ഞുകൂടുന്നു; ഹൈകോടതി ജഡ്ജിമാരുടെ സംഘം പരിശോധന നടത്തി

ഗൂഡല്ലൂർ: നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ നീലഗിരി ജില്ലയിലെ വനങ്ങളിൽ കുമിഞ്ഞുകൂടുന്നതായി ലഭിച്ച പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ ചെന്നൈ ഹൈകോടതി ജഡ്ജിമാരുടെ സംഘം പരിശോധന നടത്തി. ജഡ്ജിമാരായ ഭാരതിദാസൻ, സുബ്രഹ്മണ്യം, സതീഷ് കുമാർ, പൊങ്കിയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വനസംരക്ഷണം സംബന്ധിച്ചുള്ള കേസുകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി വനങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്തി. മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെ തൊപ്പക്കാട്, മസിനഗുഡി, മാവനഹള്ളി, ബൊക്കാപുരം തുടങ്ങിയ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ജില്ലയിൽ നിരോധിച്ചതോടെ നടപ്പാക്കിയ വാട്ടർ എ.ടി.എമ്മുകളെ കുറിച്ചുള്ള പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായി ഊട്ടി ബസ് സ്റ്റാൻഡിനു മുന്നിലുള്ള വാട്ടർ എ.ടി.എം പരിശോധന നടത്തി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തി. ഞായറാഴ്ച കുന്നൂർ, കല്ലാർ ഉൾപ്പെടെയുള്ള റെയിൽവേ ട്രാക്കിൽ ആനത്താരകളുടെ തടസ്സങ്ങളെക്കുറിച്ചും സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. വനം വകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു, ജില്ല കലക്ടർ എസ്.പി അംറിത്ത്, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. GDR TRACK: കുന്നൂർ-മേട്ടുപ്പാളയം റെയിൽവേ ട്രാക്കിൽ ആനത്താരകൾ തടസ്സപ്പെടുത്തി നിർമിച്ച സംരക്ഷണ ഭിത്തി ഒഴിപ്പിച്ചതും പരിശോധിക്കാൻ റെയിൽവേ ട്രാക്കിൽ എത്തിയ ജഡ്ജിമാരുടെ സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.