ജീവനക്കാരിയുടെ മരണം; നടപടി എടുക്കണം

മാനന്തവാടി: റീജനൽ ആർ.ടി ഓഫിസിലെ ജീവനക്കാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ട്രാൻസ്പോർട്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന മാഫിയ സംഘത്തെ നിലക്ക് നിർത്തണം. കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ടി.എ. റെജി അധ്യക്ഷത വഹിച്ചു. ജോർജ് പടക്കുട്ടിൽ പുതിയ റീജനൽ പ്രസിഡന്റായി ചുമതലയേറ്റു. പി. ഷംസുദ്ദീൻ, എം.പി. ശശികുമാർ, ടി.കെ. മമ്മൂട്ടി, കമ്മന മോഹനൻ, ബേബി തുരുത്തിയിൽ, ജോർജ് പടക്കുട്ടിൽ എന്നിവർ സംസാരിച്ചു. cap ഐ.എൻ.ടി.യു.സി കൺവെൻഷൻ ജില്ല പ്രസി.പി.പി.ആലി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.