മാനന്തവാടി: വള്ളിയൂർകാവ്-മാനന്തവാടി റോഡിൽ ടൗൺ മുതൽ ആറാട്ടുതറ അടിവാരം വരെ റോഡ് പണിയും ഓവുചാൽ പണിയും ത്വരിതപ്പെടുത്താൻ അധികൃതർ ഇടപെടണമെന്ന് മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റോഡ് പണിയും ഓവുചാൽ നിർമാണവും വ്യാപാരികളെയും പൊതുജനത്തെയും ബുദ്ധിമുട്ടിക്കുകയാണ്. വേണ്ടത്ര ഉപകരണങ്ങളും ജോലിക്കാരും വിദഗ്ധരും ഇല്ലാത്ത രീതിയിലാണ് നിർമാണം. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ ഓവുചാൽ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ അധികൃതർ പരിശോധിക്കണം. ബന്ധപ്പെട്ട എൻജിനീയർമാരും റോഡ് ഫണ്ട് ബോർഡും ഉദാസീനത ഒഴിവാക്കി കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ്, എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്, കെ.എക്സ്. ജോർജ്, എം.കെ. ശിഹാബുദ്ദീൻ, ജോൺസൺ ജോൺ, ഇ.എ. നാസിർ, കെ. ഷാനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.