സിന്ധുവിൻെറ മരണം: നടപടി വേണമെന്ന് ആവശ്യം must must മാനന്തവാടി: മോട്ടോർ വാഹന വകുപ്പ് ജീവനക്കാരി എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിൻെറ ദുരൂഹ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ സംഘടനകൾ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം എടവക ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സിന്ധുവിൻെറ ആത്ഹത്യ കുറിപ്പിൽ ഓഫിസിനെതിരെ കടുത്ത പരാമർശങ്ങളാണുള്ളത്. സത്യസന്ധമായി ജോലി ചെയ്തുവരുന്ന തന്നെ കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുകയും കടുത്ത സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആത്മഹത്യക്കുറിപ്പിൽ എഴുതിയതായി അറിയുന്നു. കെല്ലൂരിലെ ഈ ഓഫിസിനെതിരെ വ്യാപക പരാതി നാട്ടുകാരിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സിന്ധുവിൻെറ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിയുടെ കൂത്തരങ്ങായി ആർ.ടി.ഒ ഓഫിസ് മാറിയെന്നും കൂട്ടുനിൽക്കാത്തവരെ മാനസികമായി പീഡിപ്പിക്കുന്ന ലോബി ഈ ഓഫിസിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിൻെറ രക്തസാക്ഷിയാണ് സിന്ധുവെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദീപ് മാസ്റ്റർ, കമ്മന മോഹനൻ, ജിൽസൻ തൂപ്പുങ്കര, സി.പി. ശശിധരൻ, ഷിൽസൻ മാത്യു, ഷിനു വടകര, രാജൻ കൊല്ലിയിൽ, നിധിൻ ജോസ് തുടങ്ങിയവർ സംബന്ധിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.ടി.ഒ ഓഫിസിലെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ച സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആത്മഹത്യക്കുറിപ്പിൽ പേരു പറയുന്ന ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ചു. കെ. സജീവൻ, സന്തോഷ് പായോട്, റെജി, അലക്സ് ജോസ്, വിനീഷ് കമ്മന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.