താലൂക്ക് ആശുപത്രിയിൽ രോഗികൾ ബഹളമുണ്ടാക്കി സുൽത്താൻ ബത്തേരി: വൈദ്യുതി തടസ്സപ്പെട്ട് ഡയാലിസിസ് മുടങ്ങിയതിനെത്തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ രോഗികൾ ബഹളമുണ്ടാക്കി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ പ്രശ്നം ഉച്ച രണ്ടു മണിയോടെയാണ് അവസാനിച്ചത്. രാവിലെ ആറു മണിക്കാണ് ഇവിടത്തെ സെന്‍ററിൽ ഡയാലിസിസ് തുടങ്ങുന്നത്. ഒരേ സമയം പത്തു പേർക്കാണ് പ്രവേശനം. നാലു മണിക്കൂർ വേണം പൂർത്തിയാകാൻ. ഇതനുസരിച്ച് ആറു മണിക്കു മുമ്പ് എത്തിയ പത്തു രോഗികൾക്ക് ഡയാലിസിസ് തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ വൈദ്യുതി പോയി. ആശുപത്രിയിലെ ജനറേറ്ററിൽനിന്നും വൈദ്യുതി എത്തിക്കാനായില്ല. പുതിയ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കുമ്പോൾ ഡയാലിസിസ് യൂനിറ്റിലേക്കുള്ള യു.ജി കേബ്ൾ പൊട്ടിയിരുന്നു. ഇതാണ് ജനറേറ്ററിൽനിന്ന് വൈദ്യുതി എത്തിക്കാൻ തടസ്സമായത്. ആശങ്കയിലായ രോഗികളും ബന്ധുക്കളും ഇതോടെ ബഹളമുണ്ടാക്കി. ഉച്ച രണ്ടു മണിയോടെ പുറത്തുനിന്ന് ജനറേറ്റർ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ച് ഡയാലിസിസ് വീണ്ടും തുടങ്ങി. ഇതിനിടയിൽ രാവിലത്തെ മിക്ക രോഗികളും വീടുകളിലേക്ക് മടങ്ങിയിരുന്നു. ഡയാലിസിസ് സെന്‍ററിന് മുന്നിൽത്തന്നെ ജനറേറ്റർ സ്ഥാപിച്ചിരുന്നുവെങ്കിൽ വൈദ്യുതിപ്രശ്നം ഉണ്ടാകില്ലായിരുന്നു. ഇക്കാര്യം മൂന്നു വർഷമായി രോഗികൾ ഉന്നയിക്കുന്നുണ്ട്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സംഭവത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ദിവസം 25 രോഗികൾക്കാണ് താലൂക്ക് ആശുപത്രിയിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. വൈകീട്ട് ഏഴു മണിക്ക് അടക്കും. TUEWDL7 സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റർ പെട്രോൾ-ഡീസൽ വിലവർധന: കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് കൽപറ്റ: പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. കൽപറ്റ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്കു നടത്തിയ മാർച്ച് ജില്ല പ്രസിഡന്‍റ് കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ബ്ലോക്ക് കമ്മിറ്റി ചുണ്ടേൽ പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പനമരം പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റി ബത്തേരി പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാർച്ച് ജില്ല ട്രഷറർ ലിജോ ജോണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല ജോ. സെക്രട്ടറി കെ.ആർ. ജിതിൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാർച്ച് ജില്ല വൈസ് പ്രസിഡന്‍റ് ജോബിസൺ ജയിംസ് ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കമ്പളക്കാട് പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാർച്ച് ജില്ല വൈസ് പ്രസിഡന്‍റ് കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പുൽപള്ളി പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. TUEWDL8 പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്കു നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.