കഞ്ചാവുകൃഷി: തൊഴിലാളി അറസ്റ്റിൽ

ഗൂഡല്ലൂർ: സ്വകാര്യ തോട്ടത്തിൽ കഞ്ചാവുകൃഷി ചെയ്ത ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. തുലാൽ താബെയ് (44) നെയാണ് സി.ഐ വേൽമുരുകൻ, എസ്.ഐ ശേഖർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മൂന്നു കിലോ വരുന്ന കഞ്ചാവ് വെട്ടിനശിപ്പിച്ചു. മസക്കലിൽ സ്വകാര്യ തോട്ടത്തിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.