മുദ്രപ്പത്രം കിട്ടാനില്ല; ജനം വലയുന്നു

മാനന്തവാടി: മുദ്രപ്പത്രം കിട്ടാത്തതിനാൽ ആവശ്യക്കാർ നെട്ടോട്ടത്തിൽ. മാനന്തവാടിയിൽ നിലവിലെ രണ്ടു സ്റ്റാമ്പ് വെണ്ടർമാർ ലൈസൻസ് പുതുക്കാത്തതാണ് മുദ്രപ്പത്രം ക്ഷാമം രൂക്ഷമാകാൻ കാരണം. കഴിഞ്ഞ ഒരാഴ്​ചയോളമായി മാനന്തവാടിയിൽ മുദ്രപ്പത്രം കിട്ടാനില്ല. എഗ്രിമെന്‍റുകൾക്കും മറ്റും 200 രൂപയുടെ മുദ്രപ്പത്രമാണ് ആവശ്യം. പഞ്ചായത്തുകളിലും നഗരസഭയിലും പല ആവശ്യങ്ങൾക്കായി 200 രൂപയുടെ മുദ്രപ്പത്രം നിർബന്ധമാണ്. ഇത്​ കിട്ടാത്തതിനാൽ സാധാരണക്കാരുടെ ആവശ്യങ്ങളൊന്നും നടക്കാത്ത അവസ്ഥയാണ്. സർക്കാർ സർവിസിലെ താൽക്കാലിക ജീവനക്കാർ, ബാങ്കുകൾ, സ്ഥലം വിൽപന നടത്തി എഗ്രിമെന്‍റ്​ തയാറാക്കേണ്ടവർ, സ്ഥലം രജിസ്റ്റർ ചെയ്യേണ്ടവർ എന്നിവരെല്ലാം മുദ്രപ്പത്രം കിട്ടാത്തതിനാൽ ദുരിതത്തിലാണ്​. ആവശ്യക്കാർ മുദ്രപ്പത്രത്തിനായി എത്തുമ്പോൾ സ്റ്റാമ്പ് വെണ്ടർ ഓഫിസ് പൂട്ടിയ നിലയിലാണ് കാണുന്നത്. താലൂക്ക് വെണ്ടറുടെയടുത്ത്​ ആവശ്യത്തിന് മുദ്രപ്പത്രം സ്റ്റോക്കില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.