മാനന്തവാടി: 2021-22 വാർഷിക പദ്ധതി നിർവഹണം മാർച്ച് 31ന് അവസാനിച്ചപ്പോൾ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ 99.22 ശതമാനം തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ജില്ലതലത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച ഇനത്തിൽ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനവും മാനന്തവാടി ബ്ലോക്കിന് ലഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച പദ്ധതി വിഹിതം 9.25 കോടി രൂപയാണ്. അതിൽ 9.18 കോടി ചെലവഴിച്ചു. ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാമതായ ബ്ലോക്ക് പഞ്ചായത്തിന് ആകെ 12.72 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ 9.72 രൂപയാണ് ചെലവഴിച്ചത്. ആരോഗ്യ മേഖലയിൽ നടപ്പാക്കിയ നൂതന പദ്ധതികൾ - കനിവ്, സെക്കൻഡറി പാലിയേറ്റിവ് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ, സഞ്ചരിക്കുന്ന മൃഗാശുപത്രി എന്നിവയൊക്കെ നൂറുശതമാനം തുകയും ചെലവഴിച്ചു. ഗുണഭോക്താക്കൾക്ക് വീടുകളിൽ സേവനം എത്തിക്കാൻ കഴിഞ്ഞു. ഏഴു കുടിവെള്ള പദ്ധതികൾ, രണ്ടു ചെറുകിട ജലസേചന പദ്ധതികൾ, ക്ഷീര കർഷകർക്കും നെൽകർഷകർക്കും പ്രോത്സാഹന പാരിതോഷികം തുടങ്ങിയ പദ്ധതികളും നൂറുശതമാനം പൂർത്തീകരിച്ചു. ലൈഫ്മിഷൻ ഭവന പദ്ധതി ഇനത്തിൽ 91 ലക്ഷം, പി.എം.എ.വൈ ഭവന നിർമാണത്തിൽ 1.76 കോടി, എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് സ്കോളർഷിപ്, പൊതുസ്ഥലത്ത് ശുചിമുറികൾ എന്നിവയും നടപ്പാക്കിയ പദ്ധതികളിൽപെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കി. വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഷീ ലോഡ്ജിന്റെ നിർമാണം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.